KOYILANDY DIARY.COM

The Perfect News Portal

യുവതി പപ്പടക്കോല്‍ വിഴുങ്ങി; ശസ്ത്രക്രിയ കൂടാതെ വായിലൂടെ പുറത്തെടുത്തു

മലപ്പുറം: യുവതി വിഴുങ്ങിയ പപ്പടക്കോല്‍ ശസ്ത്രക്രിയ കൂടാതെ വായിലൂടെ പുറത്തെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോല്‍ വിഴുങ്ങിയത്.  മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോല്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.  

ഫൈബര്‍ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എന്‍ഡോസ്‌കോപ്പി, ഡയറക്ട് ലാറിങ്കോസ്‌കോപ്പി എന്നീ ആധുനിക ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. അന്നനാളത്തിലൂടെ പോയി ഇടതുശ്വാസകോശം തുരന്ന് ആമാശയത്തില്‍ ഉറച്ചുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു പപ്പടക്കോല്‍.

 

ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയാണെങ്കില്‍ അതി സങ്കീര്‍ണമായി ഒരു ഭാഗം മൊത്തം തുറക്കേണ്ടതായി വരുമായിരുന്നു. വിജയസാധ്യതയും കുറവാണ്. ഇതിനാലാണ് ആധുനിക ഉപകരണം ഉപയോഗിച്ചത്. യുവതി അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ല. ആന്തരിക രക്തസ്രാവമുണ്ടോ എന്ന് നിരീക്ഷിക്കാനായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Advertisements
Share news