KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര ചിത്രപ്രദർശനം “വിഷൻ ഇൻട്രൊസ്പെക്ടീവ് ” സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ “വിഷൻ ഇൻട്രൊസ്പെക്ടീവ് ” അന്താരാഷ്ട്ര ചിത്രപ്രദർശനം സംഘടിപ്പിച്ചു. സായ് പ്രസാദ് ചിത്രകൂടം ക്യൂറേറ്റ് ചെയ്ത പ്രദർശനം പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ശ്രദ്ധ ആർട്ട് ഗാലറിയിൽവെച്ച് നടന്ന ചടങ്ങിൽ യു.കെ.രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 10 രാജ്യങ്ങളിൽ നിന്നായി 25 ചിത്രകാരന്മാരുടെ വിവിധ മാധ്യമങ്ങളിലുള്ള ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങൾക്ക് മാത്രമേ സാർവ്വലൗകിക ഭാഷയായി നില നിൽക്കാൻ കഴിയുകയുള്ളൂ എന്നും അതുതന്നെയാണ് ചിത്രങ്ങളുടെ ശക്തിയെന്നും കല്പറ്റ നാരായണൻ പറഞ്ഞു.
എൻ.വി ബാലകൃഷ്ണൻ, ശിവാനന്ദൻ കെ.എം, ഷാജി കാവിൽ, റഹ്മാൻ കൊഴക്കല്ലൂർ, സി.കെ. കുമാരൻ, എൻ.വി. മുരളി, രാജേന്ദ്രൻ പുല്ലൂർ, ദിനേശ് നക്ഷത്ര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രദർശനം ജനുവരി 7 വരെ നീണ്ടു നിൽക്കും. പ്രദർശനത്തിൻ്റെ ക്യൂറേറ്റർ സായ് പ്രസാദ് സ്വാഗതം പറഞ്ഞു.
Share news