KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലേത് ഗുണ്ടാരാജ് ഭരണമെന്ന് എം.കെ മൂനീര്‍ ആരോപിച്ചു

കൊയിലാണ്ടി: കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഡിവൈഎഫ്ഐ ആക്രമം നടത്തുകയാണെന്നും ഡോ. എം കെ  മുനീര്‍ എംഎല്‍എ ആരോപിച്ചു. യു ഡി എഫ് കുറ്റ വിചാരണ സദസ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമം കൊണ്ട്  പ്രതിപക്ഷ സമരം നേരിടാമെന്ന് നോക്കേണ്ട എന്നും വിജിലന്‍സിനെയും  ക്രൈം ബ്രാജിനെയും ഉപയോഗിച്ച് കേസെടുത്ത് പേടിപ്പിക്കേണ്ടെന്നും എം.കെ. മൂനീർ കൂട്ടിച്ചേര്‍ത്തു.
കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ് എം എല്‍ എ മുഖ്യ പ്രഭാഷണം  നടത്തി. പരിപാടിയില്‍ മഠത്തില്‍ അബ്ദറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍, ജില്ലാ മുസ്ലിം  ലീഗ്  ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍, യൂത്ത് ലീഗ് അഖിലേന്ത്യാ സെക്കട്ടറി ഷിബു മീരാൻ, കെ.എം അഭിജിത്ത്, അഹമ്മദ് പുന്നക്കല്‍ കെ ബാലനാരായണന്‍, മഠത്തി്ല്‍  നാണു മാസ്റ്റര്‍,
പി  രത്‌നവല്ലി ടീച്ചര്‍, വി പി ഭാസ്‌ക്കരന്‍, രാജേഷ് കീഴരിയൂര്‍, സന്തോഷ്‌ തിക്കോടി, വി പി ഇബ്രാഹിം കുട്ടി, സി ഹനീഫ, മുരളി തോറോത്ത്,, കെ. ടി വിനോദ്, റഷീദ് വെങ്ങളം, കെ പി പ്രകാശന്‍, കെ.എം  സുരേശ് ബാബു, ഇ. കെ ശീതള്‍ രാജ്, ആര്‍ ഷഹീന്‍, തന്‍ഹീര്‍ കൊല്ലം എന്നിവർ സംസാരിച്ചു. 
Share news