KOYILANDY DIARY.COM

The Perfect News Portal

സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണം; മന്ത്രി പി രാജീവ്

തിരുവനന്തപുരം: നിയമത്തെക്കുറിച്ചുള്ള അജ്ഞത വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമവകുപ്പ്‌ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

നിയമ സംരക്ഷണം എല്ലാവർക്കും ലഭിക്കുന്നുണ്ട് എന്ന പൊതു അവബോധം രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാന ഘടകമാണ് നിയമം അറിയുക എന്നത്. നിയമം അറിയില്ല എന്നത് കുറ്റകൃത്യത്തിൽനിന്ന് രക്ഷപ്പെടാനുള്ള അവകാശമായി ഒരു കോടതിയും പരിഗണിക്കില്ല. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നൽകുന്ന നിയമങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്. അതിനുള്ള ചുവടുവയ്‌പാണ് മാറ്റൊലിയെന്നും അദ്ദേഹം പറഞ്ഞു.

 

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ നിയമ സെക്രട്ടറി കെ ജി സനൽകുമാർ അധ്യക്ഷനായി. അഡീഷണൽ നിയമ സെക്രട്ടറി എൻ ജ്യോതി, നിയമ ഔദ്യോഗിക ഭാഷ പ്രസിദ്ധീകരണസെൽ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ പ്രസാദ് എന്നിവർ സംസാരിച്ചു. അഡ്വ. രശ്മിത രാമചന്ദ്രനും അഡ്വ. കെ കെ പ്രീതയും ക്ലാസ്‌ നയിച്ചു.

Advertisements
Share news