KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് 3 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി കന്തസ്വാമി റിമാൻഡിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരൻ കന്തസ്വാമിയെ റിമാന്റ് ചെയ്തു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുളള അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു.

ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി കന്തസ്വാമി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. നാട്ടിലില്ലാതിരുന്ന പ്രതി അടുത്ത കാലത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

 

കഴിഞ്ഞ ദിവസങ്ങളിൽ പ്രതി കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയോട് വാത്സല്യത്തോടെ പെരുമാറിയിരുന്ന അതേ 77കാരനാണ് പുലർച്ചെ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്നലെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും അനിവാര്യമായതിനാൽ പൊലീസ് കോടതിയിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Advertisements
Share news