തലശേരിയിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം
തലശേരി: കണ്ണൂർ തലശേരിയിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ആക്രമിച്ചു. സംഭവത്തിൽ തലശേരി കൂളിബസാർ സ്വദേശി റസീനയെ അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് റസീന. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് റസീന തലശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിൽ എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവേയാണ് ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

