കൊയിലാണ്ടി ഫെസ്റ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രദർശനം ഞായറാഴ്ച മുതൽ
കൊയിലാണ്ടി: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊയിലാണ്ടി ഫെസ്റ്റിന് ഇന്ന് തുടക്കമാകും. ദേശീയ പാതയോരത്ത് കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപമാണ് മേള ഒരുങ്ങുന്നത്. വെകീട്ട് 5 മണിക്ക് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ഫ്ലവർ ഷോ, കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ കഴിയുന്ന തരത്തിലുള്ള അമ്യൂസ്മെൻ്റ് പാർക്ക് ഫാമിലി ഗെയിം, നാവിൽ കൊതിയൂറും ഭക്ഷണങ്ങളുംമായി ഫുഡ് കോർട്ട്, വിപണന സ്റ്റാളുകൾ ഫർണ്ണിച്ചർ മേള, ചെടികളുടെയും വൃക്ഷ തൈകളുടെയും വിപണനം എന്നിവ ഫെസ്റ്റിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്. പ്രവേശന ഫീസ് 40 രൂപയാണ്. വിശാലമായ കാർ പാർക്കിംങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വെകീട്ട് 3 മണി മുതൽ രാത്രി 9.30 വരെയാണ് പ്രദർശനം. പ്രദർശനം ഞായറാഴ്ച മുതൽ ആരംഭിക്കും
