നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകം: കെ പ്രവീൺ കുമാർ
കൊയിലാണ്ടി: നരേന്ദ്ര മോദി ഫാസിസത്തിൻ്റെ പ്രതീകമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ പറഞ്ഞു. പ്രതിപക്ഷ എം പി മാരെ സസ്പെന്റ് ചെയ്ത മോദി സർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി നടത്തിയ ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു.

മഠത്തിൽ നാണു പ്രതിഞ്‌ജ ചൊല്ലി കൊടുത്തു. കെ. രാമചന്ദ്രൻ, പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.പി ഭാസ്കരൻ, കെ.വിജയൻ, സന്തോഷ് തിക്കോടി, കെ.ടി വിനോദൻ, വി.ടി സുരേന്ദ്രൻ, കെ.പി രാമചന്ദ്രൻ, വൈശാൽ കല്ലാട്ട്, കെ. ശീതൽ രാജ്, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു.
