KOYILANDY DIARY.COM

The Perfect News Portal

തിക്കോടി കെഎസ്ഇബി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സംസ്ഥാന വിവരാകാശ കമ്മീഷന്റെ താക്കീത്

തിക്കോടി കെഎസ്ഇബി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സംസ്ഥാന വിവരാകാശ കമ്മീഷന്റെ താക്കീത്. സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കൃത്യമായ വിവരങ്ങളും രേഖകളും നൽകാത്തതിനാണ് കുടുത്ത വിമർശനം ഏൽക്കേണ്ടിവന്നത്. തിക്കോടി പടിഞ്ഞാറെ ചെറിയ പറമ്പത്ത് ബിനു എം.കെ എന്നയാൾ നൽകിയ പരാതിയിലും വിവരാവകാശ പ്രകാരം കൊടുത്ത അപേക്ഷയിലും ഗുരുതരമായ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വീട്ടിൽ സോളാർ സ്ഥാപിക്കാൽ വേണ്ടി 2020 ഒക്ടോബർ 10ന് 1190രൂപ ബിനു ഓൺലൈൻ വഴി അടച്ചിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും സോളാർ വെക്കാത്തതിനാൽ അടച്ച തുക 2022 ജനുവരി 3ന് തിക്കോടി കെഎസ്ഇബിയിൽ ബില്ലിൽ വകയിരുത്തി തരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ കൊടുത്തിരുന്നു. എന്നാൽ അപേക്ഷയിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

വീണ്ടും 2022 ജൂലായ് 20ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഞാൻ ഇത്രാം നമ്പർ അപേക്ഷ പ്രകാരം ഓഫീസിൽ ഒരു പരാതി കൊടുത്തിരുന്നു. ആ പരാതിയിൽ സ്വീകരിച്ച നടപടിയുടെ വിവരവും ഫയലിന്റെ പകർപ്പും അനുവദിച്ചുതരണമെന്നായിരുന്നു ആവശ്യം. എന്നാൽ അവർ വടകര എൻജിനീയർക്ക് അയച്ച ഒരു കത്തിന്റെ കോപ്പി മാത്രമാണ് എനിക്ക് അനുവദിച്ചു തന്നത്. അതിൽ അപ്പീൽ അധികാരിയുടെ പേരോ അഡ്രസ്സോ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരോ ഒപ്പോ ഒന്നുമില്ലായിരുന്നു.

Advertisements

അതിനെതിരെ ഞാൻ വീണ്ടും കൊയിലാണ്ടിയിലെ എൻജിനീയർക്ക് അപ്പീൽ കൊടുക്കുകയും അവിടെ നിന്നും കൃത്യമായ മറുപടി കിട്ടാത്തതിനാൽ വിവരാകാശ കമ്മീഷനിൽ പരാതി ൻൽകുകയായിരുന്നു. ഇതേ തുടർന്ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വിളിച്ചുചേർത്ത സിറ്റിംഗിലാണ് തിക്കോടി കെഎസ്ഇബി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സംസ്ഥാന വിവരാകാശ കമ്മീഷന്റെ ശക്തമായ താക്കീത് ഏറ്റുവാങ്ങേണ്ടിവന്നത്. തുടർന്ന് തിക്കോടി ഇൻഫർമേഷൻ ഓഫീസർ പരിചയക്കുറവ്കൊണ്ട് സംഭവിച്ചതാണെന്നും സംസ്ഥാന ഓഫീസർക്ക് മാപ്പപേക്ഷിക്കുകയും ചെയ്തു, തുടർന്ന് ഹർജിക്കാരൻ്റെ ആവശ്യം പരിഗണിച്ച് തുക ബില്ലിൽ വരവ് വെക്കുകയും ചെയ്തു.

Share news