KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ: വണ്ടിപ്പെരിയാർ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം പ്രതികളെ സംരക്ഷിക്കുന്ന പോലീസിനും പ്രോസിക്യൂഷനുമെതിരെ കോൺഗ്രസ് സായാഹ്‌ന ധർണ്ണ.
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥക്കെതിരെ ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മകളെ മാപ്പ്’ എന്ന പേരിൽ സായാഹ്ന ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത് ധർണ്ണ ഉദ്‌ഘാടനം ചെയ്തു.
കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷബീർ എളവനക്കണ്ടി അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ കണ്ണഞ്ചേരി വിജയൻ, സത്യനാഥൻ മാടഞ്ചേരി, അഡ്വ. സി.ടി ജെറിൽ ബോസ്‌, മോഹനൻ നമ്പാട്ട്, അനിൽ പാണലിൽ, ഉണ്ണികൃഷ്ണൻ കളത്തിൽ, അജയ് ബോസ്‌, മുസ്തഫ നാരങ്ങോളി, ശിവദാസൻ വാഴയിൽ, കാർത്തി എം എന്നിവർ സംസാരിച്ചു. സുഭാഷ് വി.കെ, മണികണ്ഠൻ മേലേടത്ത്, അക്ബർ പൂക്കാട്, ബാലകൃഷ്ണൻ എം. കെ എന്നിവർ നേതൃത്വം നൽകി.
Share news