മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഡിസംബർ 27ന് കിഴി സമർപ്പണം
കൊയിലാണ്ടി: മരളൂർ മഹാദേവക്ഷേത്രത്തിൽ 50 ലക്ഷം രൂപ ചിലവിൽ ശ്രീ കോവിൽ ചെമ്പടിക്കുന്നതിന്റെ ഭാഗമായി നടക്കുന്നു. ഡിസംബർ 27ന് രാവിലെ 9 മണിക്ക് നടക്കുന്ന കിഴിസമർപ്പണം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് ഏരിയ പ്രസിഡണ്ട് പാടിയേരി ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

ഏരിയ കമ്മിറ്റി അംഗം കെ. ചിന്നൻ നായർ, അമ്പാടി ബാലൻ, എന്നിവർ പങ്കെടുക്കും പുനരുദ്ധാരണ കമ്മിറ്റി യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ആധ്യക്ഷത വഹിച്ചു. രാജമണി കലേക്കാട്ട്, ഉണ്ണികൃഷ്ണൻ മരളൂർ, ശിവദാസൻ പനച്ചിക്കുന്ന്, എസ്. അശോക് കുമാർ, ടി.പി. ഉണ്ണികൃഷ്ണൻ, ഉണ്ണിമൂത്തേടത്ത്, രമേശ് രനിതാലയം, സി.കെ. രാമകൃഷ്ണൻ ഒ.ടി. രാജൻ പ്രസംഗിച്ചു.
