KOYILANDY DIARY.COM

The Perfect News Portal

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഡിജിപിയുടെ വീട്ടിൽ പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ ഡിജിപിയുടെ വീട്ടിൽ പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ. അഞ്ചോളം പ്രവർത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലീസ് സുരക്ഷ മറികട‌ന്നായിരുന്നു പ്രതിഷേധം. വണ്ടിപ്പെരിയാർ കേസിൽ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധിച്ചെത്തിയ സമയം ആവശ്യത്തിന് വനിതാ പൊലീസ് ഉദ്യോ​ഗസ്ഥർ ‍ഡിജിപിയുടെ വസതിയിൽ ഇല്ലായിരുന്നു. ശേഷം മ്യൂസിയം പൊലീസ് കൂടുതൽ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരെ എത്തിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തുമണിക്ക് ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോർ‌ച്ച മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവർത്തകർ ഡിജിപിയുടെ വസതിയിൽ പ്രതിഷേധവുമായെത്തിയത്.

Share news