KOYILANDY DIARY.COM

The Perfect News Portal

ധാതുലവണ മിശ്രിതം വിതരണവും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും നടന്നു

കൊയിലാണ്ടി: ധാതുലവണ മിശ്രിതം വിതരണവും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും നടന്നു. കൊയിലാണ്ടി നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ കറവ പശുക്കൾക്ക് ധാതുലവണ മിശ്രിതത്തിൻ്റെ വിതരണവും, ദേശീയ ജന്തുജന്യ രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും നടന്നു. 
മൃഗാശുപത്രിയിൽ നടന്ന വിതരണവും ക്യാമ്പും നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൻ കെ എ ഇന്ദിര അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ അസീസ്, വൽസരാജ് കേളോത്ത്, ഷീബ അരീക്കൽ, ശൈലജ, 
സീനിയർ വെറ്ററിനറി സർജൻ ഡോ. വി ഗീത, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ റെജി, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കെ നിധീഷ് എന്നിവർ സംസാരിച്ചു.
Share news