കിണറ്റിൽ വീണു മരിച്ച തിരുനെൽവേലി സ്വദേശിയുടെ മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്ക്കരിക്കും
കൊയിലാണ്ടി: കിണറ്റിൽ മുങ്ങി മരിച്ച തിരുനെൽവേലി സ്വദേശിയുടെ മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്ക്കരിക്കും. കൊല്ലം സിൽക്ക് ബസാറിലെ വാടക വീട്ടിൽ തമസിച്ചുവരുന്ന തിരുനെൽവേലി സ്വദേശിയായ മുത്തുലക്ഷ്മി (20)യെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തുലക്ഷ്മിയും കുടുംബവും നാലുപുരയ്ക്കൽ താമസിച്ചുവരികയായിരുന്നു.

കണ്ണൂർ പില്ലാത്തറ ഭാരതീയ സംസ്കൃതമഹാ വിദ്യാലയത്തിലെ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തവെയാണ് രാത്രി 11.30 ഓടെ കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. തിരുനെൽവേലി സ്വദേശി ആക്രി കച്ചവടം നടത്തുന്ന മാരിച്ചാമിയുടെയും, റാണിയുടെയും മകളാണ്. സഹോദരങ്ങൾ: മഹേന്ദ്രൻ (വയനാട്), അമുത (പ്ലസ്ടു വിദ്യാർത്ഥി). സംസ്കാരം: വെസ്റ്റ്ഹിൽ ശ്മശാനത്തിൽ

