KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹൈസ്കൂൾ മൈതാനി ഗവ. ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിന് വിട്ടു നൽകണം: ജനകീയ കൂട്ടായ്മ

കൊയിലാണ്ടി ഹൈസ്കൂൾ മൈതാനി ഗവ. ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിന് വിട്ടു നൽകണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 25 വർഷം മുമ്പ് സ്പോർട്സ് കൗൺസിലിനു മൈതാനം വിട്ടു കൊടുത്തുകൊണ്ടുള്ള പാട്ടക്കരാർ ഈ മാസം പതിനേഴാം തീയതി അവസാനിക്കുകയാണ്. കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ യു.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്കു സമീപം  ദീപജ്വാല തെളിയിച്ചു. 

നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ അഡ്വ. സുനിൽ മോഹൻ അധ്യക്ഷനായി. വി.കെ. ജയൻ, അഡ്വ. കെ. വിജയൻ, സി. സത്യചന്ദ്രൻ, ഇ.എസ്. രാജൻ, അഡ്വ. ടി. കെ. രാധാകൃഷ്ണൻ, എൻ. വി. വത്സൻ, അഡ്വ. ശ്രീനിവാസൻ, എൻ. വി. പ്രദീപ്കുമാർ, എന്നിവർ സംസാരിച്ചു. യു.കെ. ചന്ദ്രൻ സ്വാഗതവും എം.ജി. ബൽരാജ് നന്ദിയും പറഞ്ഞു.

Share news