KOYILANDY DIARY.COM

The Perfect News Portal

സേവനത്തിൽ നിന്നും വിരമിക്കുന്ന പി എം ശ്രീധരൻ നായർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: അഭിഭാഷക ക്ലർക്ക് സേവനത്തിൽ നിന്നും വിരമിക്കുന്ന പി എം ശ്രീധരൻ നായർക്ക് അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റ് യാത്രയയപ്പ് നൽകി. നീണ്ട 60 വർഷക്കാലം കൊയിലാണ്ടി കോടതിയിലെ പ്രശസ്തരായ അഡ്വ. ഇ രാജഗോപാലൻ നായർ, അഡ്വ. വി. രാമചന്ദ്ര മേനോൻ, അഡ്വ. കെ. രാമചന്ദ്രൻ തുടങ്ങിയ അഭിഭാഷകർക്കൊപ്പം ക്ലർക്ക് എന്ന നിലയിൽ ജോലി ചെയ്തു വന്ന ശ്രീധരൻ നായർ ഡിസംബർ15 നു ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കുകയാണ്.

യൂണിറ്റ് പ്രസിഡണ്ട് അഡ്വ. എം കെ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും മോമന്റോ നൽകുകയും ചെയ്തു. അഭിഭാഷകരായ വി. സത്യൻ, ചന്ദ്രൻ പേരാമ്പ്ര, ജി. പ്രവീൺകുമാർ, എൻ. അജീഷ്, വിഷ്ണുപ്രിയ, ക്ലർക് അസോസിയേഷൻ പ്രസിഡണ്ട് രവീന്ദ്രൻ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അഭിഭാഷക പരിഷത്ത് യൂണിറ്റ് സെക്രട്ടറി അഡ്വ. രാജീവൻ വി. നാഗത്ത് സ്വാഗതവും അഡ്വ. വി വി ജിഷ നന്ദിയും പറഞ്ഞു.

Share news