കോഴിക്കോട് ജില്ലാ സംയോജിത കൃഷി കാർഷിക ശില്പശാല സംഘടിപ്പിച്ചു
കോഴിക്കോട്: എല്ലാവരും കൃഷിയിലേക്ക് എന്ന ലക്ഷ്യം നിറവേറ്റാൻ സിപിഐ(എം) കോഴിക്കോട് ജില്ലാ സംയോജിത കൃഷി കാർഷിക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ. അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ കെ. കെ. ദിനേശൻ, പി. വിശ്വൻ മാസ്റ്റർ, ടി. കെ. ചന്ദ്രൻ, കെ. ഷിജു, സാങ്കേതിക സമിതി കൺവീനർ രാജൻ, പി. ബാബുരാജ് എന്നിവർ സംസാരിച്ചു. പി. കെ. ബാബു നന്ദി പറഞ്ഞു.
