അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ മാതൃ സംഗമവും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും നടന്നു
പയ്യോളി: അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ മാതൃ സംഗമവും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ഷൈമ ശ്രീജു അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി എം റിയാസിനെ പ്രധാന അധ്യാപകൻ എ ടി മഹേഷ് മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു .ഡോ. ശശികുമാർ പുറമേരി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. പി എം അഷ്റഫ്, അബ്ദുൽ റഹീം, ജിഷ്മ എ എം, രമ പി കെ എന്നിവർ സംസാരിച്ചു.
