എസ്.എ.ആർ.ബി.ടി.എം ഗവ.കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മാതൃകയായി
കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മാതൃകയായി. കോളേജിലെ 1987-89 ബാച്ചിലെ വിദ്യാർത്ഥികളാണ് കൗമാരകാലത്തിൻ്റെ ഓർമ്മകളുമായി കോളേജിൽ ഒത്തുചേർന്നത്. നാല് വർഷത്തോളമായി കൂട്ടായ്മ രൂപപ്പെട്ടിട്ട്. കോളേജിൻ്റെ ഇപ്പോഴെത്തെ പ്രിൻസിപ്പാൾ ഡോ. സി.വി ഷാജി പഠിതാവായ ബാച്ച് ആണെന്ന പ്രത്യേകത കൂടി ഈ കൂട്ടായ്മക്ക് ഉണ്ട്. തുടർച്ചയായ രണ്ടു വർഷമായി “മുചുകുന്നോർമ്മ” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ച് വരികയാണ്.

ഇത്തവണത്തെ സംഗമത്തിൻ്റെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്കുള്ള കർട്ടൻ, പോഡിയം, 87 ബാച്ചിൻ്റെ പ്രതീകാത്മകമായി 87 കസേരകൾ തുടങ്ങി ഒരു ലക്ഷം രൂപയോളം വില വരുന്ന അവശ്യവസ്തുക്കൾ കോളജിന് കൈമാറി. കൊറോണക്കാലത്ത് ജീവൻ നഷ്ടമായ സഹപാഠിയായിരുന്ന വിനോദ് ബാബുവിൻ്റെ ഓർമ്മക്കായി കലാ / കായിക /അക്കാഡമിക രംഗത്ത് മികവ് പുലർത്തുന്ന പഠിതാവിന് എൻഡോവ്മെൻ്റ് ഏർപ്പെടുത്തി. കോളേജ് നിർദ്ദേശിക്കുന്ന ഒരു പഠിതാവിന് ഈ വർഷം മുതൽ എൻഡോവ്മെൻ്റ് നൽകും.

കോളേജിന് സമ്മാനമായി നൽകിയ കർട്ടൻ, പോഡിയം, കസേരകൾ എന്നിവ സജ്ജീകരിച്ച ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൊമാറി. മുചുകുന്നോർമ്മ ’23 പ്രൊഫസർ. പി.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗഫൂർ കെ.വി അദ്ധ്യക്ഷത വഹിച്ചു. 87 ബാച്ചിലെ അദ്ധ്യാപകരായിരുന്ന പ്രൊഫ. ശശികുമാർ പ്രൊഫ. ഹൻസ, പ്രൊഫ. ശശീന്ദ്രൻ പനക്കൽ, പ്രൊ. ഗണേശൻ, പ്രൊഫ. ഹസീന, പ്രൊ: അബൂബക്കർ കാപ്പാട് തുടങ്ങിയവർ പ്രശസ്തിപത്രം സ്വീകരിച്ച് സംസാരിച്ചു.

മീനാ ശങ്കർ, ഡോ. സിന്ധു. ബി, ഡോ. ഷാജി സി. വി, അനീഷ് കുമാർ എം, ജയപ്രസാദ് സി.കെ, ദിനേഷ് കെ.പി, ഷാജീവ് കുമാർ എം എന്നിവർ സംസാരിച്ചു. എൻ.കെ. മുരളി സ്വാഗതവും മഞ്ജുള കെ. പി നന്ദിയും പറഞ്ഞു.
