KOYILANDY DIARY.COM

The Perfect News Portal

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ അനുപമ പത്മൻ യുട്യൂബ് താരം

കൊല്ലം: 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടിയിലായ അനുപമ മത്മൻ യുട്യൂബ് താരം. 4.98 ലക്ഷം പേരാണ് “അനുപമ പത്മൻ’ എന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്‌തിരിക്കുന്നത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്‌ഷൻ വീഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ഇം​ഗ്ലീഷിലാണ് അവതരണം. 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്‌തത് ഒരുമാസം മുമ്പാണ്. വളർത്തുനായ്ക്കൾക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യാനെക്കുറിച്ചുള്ളവയാണ് പ്രധാന വീഡിയോകളെല്ലാം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ഉണ്ട്.

ഇൻസ്റ്റ​ഗ്രാമിൽ 14000പേരാണ് ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായകളെ ഇഷ്‌ടപ്പെടുന്നയാളാണ് അനുപമ. നായകളെ അഡോപ്റ്റ് ചെയ്യുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാൽ പട്ടികള്‍ക്കായി ഷെൽട്ടര്‍ ഹോം തുടങ്ങാൻ ആ​ഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

Advertisements
Share news