KOYILANDY DIARY.COM

The Perfect News Portal

അശോക സ്തംഭം മാറ്റി ധന്വന്തരി; ‘ഇന്ത്യ മാറ്റി ‘ഭാരത്’ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റത്തില്‍ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: അശോക സ്തംഭം മാറ്റി ധന്വന്തരി, ‘ഇന്ത്യ മാറ്റി ‘ഭാരത്’ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റത്തില്‍ രൂക്ഷ വിമര്‍ശനം. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.

ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോ​ഗോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോ​ഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം.

 

Share news