KOYILANDY DIARY.COM

The Perfect News Portal

റോഡിൽ നിന്നും വൈദ്യുതി ഉത്പാദന പദ്ധതിയുമായി ഉത്തർപ്രദേശ്

റോഡിൽ നിന്നും വൈദ്യുതി ഉത്പാദന പദ്ധതിയുമായി ഉത്തർപ്രദേശ്. 550 മെഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ സോളാർ എക്‌സ്പ്രസ് വേയായി മാറാൻ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ തയ്യാറെടുക്കുന്നു.

ഇത് യാത്രക്കാർക്ക് വെളിച്ചം നൽകാൻ സഹായിക്കും കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈവേയ്‌ക്കരികിലുള്ള വീടുകൾക്കും ഊർജ്ജം പ്രദാനം ചെയ്യും എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഹൈവേയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ 1,700 ഹെക്ടർ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

 

ഇപ്പോൾ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ്‌വേയിൽ സോളാർ പാനലുകൾ സ്ഥാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. 2026-27 ഓടെ 22,000 മെഗാവാട്ട് സൗരോർജ്ജ പദ്ധതിഎന്നത് സർക്കാർ ലക്ഷ്യമിടുന്നു. 2022 ജൂലൈ 15 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്‌തത്‌.

Advertisements

 

ഉത്തർപ്രദേശ് എക്‌സ്‌പ്രസ്‌വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) കീഴിൽ ഏകദേശം 14,850 കോടി രൂപ ചെലവിൽ 296 കി.മീ നാലുവരി എക്‌സ്‌പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔറയ്യ, ഇറ്റാവ എന്നിവയുൾപ്പെടെ ഏഴ് ജില്ലകളിലൂടെ എക്‌സ്‌പ്രസ് വേ കടന്നുപോകുന്നു. ഈ ജില്ലകൾക്കിടയിൽ, ബാഗെൻ, കെൻ, ശ്യാമ, ചന്ദവാൽ, ബിർമ, യമുന, ബേത്വ, സെൻഗർ തുടങ്ങിയ നദികൾ ഒഴുകുന്നു.

Share news