ധീര ജവാൻ സുബിനേഷ് അനുസ്മരണ സദസ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ധീര ജവാൻ സുബിനേഷ് അനുസ്മരണ സദസ് സംഘടിപ്പിച്ചു. യുവധാര മുത്തുബസാറിൻറെ നേതൃത്വത്തിൽ നടന്ന പരിപാടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സോമശേഖരൻ പി വി അദ്ധ്യക്ഷത വഹിച്ചു. സുബേദാർ മനേഷ് പി വി (ശൗര്യ ചക്ര) മുഖ്യാഥിതി ആയിരുന്നു.

കാലത്ത് 9 മണിക്ക് സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. കൊയിലാണ്ടി SI ശൈലേഷ് പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അനുസ്മരണ ഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, പ്രശസ്ത കവി സോമൻ കടലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, വാർഡ് മെമ്പർ മജു എന്നിവർ സംസാരിച്ചു. ബേബി സുന്ദർരാജ്, അബ്ദുൾ ഷുക്കൂർ, മജു, SPC, NCC, സ്കൗട്ട് കേഡറ്റുകൾ, വിമുക്ത ഭടൻമാർ, സേനാഗംങ്ങൾ നാട്ടുകാർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
സുബിനേഷിൻ്റെ പിതാവ് കുഞ്ഞിരാമൻ അടിയള്ളൂർ സന്നിഹിതനായിരുന്നു. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് 2 ഉന്നത വിജയികളേയും, കേരളോത്സവ കലാ – കായിക മത്സര വിജയികളേയും അനുമോദിച്ചു. സ്വാഗത സംഘം കൺവീനർ ജോഷി കെ എം സ്വാഗതവും യുവധാര പ്രസിഡണ്ട് അമിത്ത് നന്ദിയും പറഞ്ഞു.
