KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ലൈബ്രറി കൌൺസിൽ അക്ഷര ജ്വാല തെളിയിച്ചു

കൊയിലാണ്ടി: അക്ഷര ജ്വാല തെളിയിച്ചു. നവമ്പർ 25ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ലൈബ്രറി കൗൺസിൽ മുൻസിപ്പൽ സമിതികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് അക്ഷര ജ്വാല തെളിയിച്ചു. പരിപാടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉൽഘാടനം ചെയ്തു. താലൂക്ക് സിക്രട്ടറി കെ.വി. രാജൻ അദ്ധ്യക്ഷതവഹിച്ചു.

മുൻ എം.എൽ എ കെ.ദാസൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ. ദാമോദരൻ സ്വാഗതവും മോഹനൻ നടുവത്തൂർ നന്ദിയും പറഞ്ഞു.

Share news