14 വയസുകാരന് നേരെ അതിക്രമം; കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി
തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് 14 വയസുകാരന് നേരെ അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അമ്പലത്തിലേക്ക് പോയ കൗമാരക്കാരനെ അഞ്ച് പേര് ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി. മാങ്കോട് സ്വദേശികളായ അഞ്ച് പേരാണ് ആക്രമണം നടത്തിയത്.
