പുന്നോൽ ബസ് അപകടം; കണ്ടക്ടറെ മർദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തു
തലശേരി: പുന്നോൽ പെട്ടിപ്പാലത്തുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഭഗവതി ബസ്സിലെ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തു. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. കണ്ടക്ടറുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണിത്.

ഡ്രൈവറാണെന്ന് പറഞ്ഞായിരുന്നു കണ്ടക്ടറെ മർദിച്ചത്. ശനിയാഴ്ച പെട്ടിപ്പാലത്ത് കാൽനടയാത്രക്കാരനെ ഇടിച്ചതിനുപിന്നാലെ ബസ് ഡ്രൈവർ കെ ജിജിത്ത് ഇറങ്ങിയോടിയിരുന്നു. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഇദ്ദേഹം ടെയിൻ തട്ടി മരിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന കണ്ടക്ടറെ ഒരു സംഘം മർദിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

