KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ തങ്കമല കരിങ്കൽ ക്വാറിയിലേക്ക് സിപിഐ(എം) മാർച്ച് നടത്തി

കീഴരിയൂർ തങ്കമല കരിങ്കൽ ക്വാറിയിലേക്ക് സിപിഐ(എം) മാർച്ച് നടത്തി. അനധിക്യതവും അപകടകരവുമായ രീതിയിൽ ഖനനം നടത്തുന്നതിനെതിരെ സിപിഐ(എം) തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലെ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ക്വാറിയിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ കമ്മിറ്റി അംഗം എസ് കെ സജീഷ് സമരം ഉദ്ഘാടനം ചെയ്തു. വി. ഹമിദ് അദ്ധ്യക്ഷതവഹിച്ചു.
ഏരിയാ സെക്രട്ടറിമാരായ എം. പി ഷിബു, ടി.കെ ചന്ദ്രൻ, സുനിൽ ഇരിങ്ങത്ത്, കെ ടി രാഘവൻ, കെ കെ നിർമ്മല, സി കെ ഗിരിഷ് എന്നിവർ സംസാരിച്ചു.  സ്വാഗതം പി. കെ ബാബു, ക്വോറിക്കെതിരെ നിയമനടപടി സ്വികരിക്കാനും താലൂക്ക് ഓഫിസ് മാർച്ച് ഉൾപ്പെടെ നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. 
Share news