KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്; പരിക്ക് സാരമുളളതെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്. പരിക്ക് സാരമുളളതെന്ന് റിപ്പോർട്ട്. പരുക്കിൽ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. പേസര്‍ പ്രസിദ്ധ് കൃഷ്‌ണയെ പകരക്കാരനായി ടീമിൽ ഉള്‍പ്പെടുത്തി.

ബംഗ്ലാദേശിനെതിരെ പൂനെയില്‍ നടന്ന മത്സരത്തിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. സെമി ഫൈനലിന് മുമ്പായി ഹാർദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് ഹാർദിക് പാണ്ഡ്യയുടെ അഭാവം.

Share news