നഗരസഭ ഓഡിറ്റ് റിപ്പോർട്ട്: പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ടീയ പ്രേരിതം: ചെയർപേഴ്സൺ
കൊയിലാണ്ടി: നഗരസഭ ഓഡിറ്റ് റിപ്പോർട്ട്: പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ടീയ പ്രേരിതമെന്ന് ചെയർപേഴ്സൺ. 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് നഗരസഭ കൗൺസിൽ വിശദമായി ചർച്ച ചെയതു. ഓഡിറ്റ് റിപ്പോർട്ടിൽ മറ്റ് നഗരസഭകളിലേതു പോലെ സാധാരണ പരാമർശ്ശങ്ങൾ മാത്രമാണുള്ളത്.

ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞ എല്ലാ പരാമർശങ്ങൾക്കും തയ്യാറാക്കിയ വിശദമായ മറുപടി കൗൺസിൽ ചർച്ച ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണമുൾപ്പെടെയുള്ളവ നഗരസഭ കൗൺസിൽ മുമ്പ് ഐക്യകണ്ഠേന തീരുമാനമെടുത്തതാണ്. മറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ചെയർപേഴ്സ്ൻ കെ.പി സുധ അറിയിച്ചു.
