കൊയിലാണ്ടിയിൽ സ്കൂൾ ശാസ്ത്രമേള നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വോഡ് പരിശോധന
കൊയിലാണ്ടി: കളമശ്ശേരി ബോംബ് സ്ഫോടന പശ്ചാത്തലത്തിൽ സുരക്ഷയുടെ ഭാഗമായി സ്കൂൾ ശാസ്ത്രമേളയിൽ ബോംബ് സ്ക്വോഡും, ഡോഗ് സ്ക്വോഡും പരിശോധന നടത്തി. കൂടുതൽ ആളുകൾ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ സുരക്ഷയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. കളമശേരി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന സംസ്ഥാന പോലീസ് മേധാവികളുടെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

പയ്യോളിയിലെ കെ. 9, ഡോഗ് സ്ക്വോഡിലെ ” സതി ” എന്ന നായയാണ് പരിശോധന നടത്തിയത്. സബ്ബ് ഇൻസ്പെക്ടർ മോഹനൻ്റെ നേതൃത്വത്തിൽ. സിപിഒ കെ. എം. ദീപേഷ്, കെ. സുരേന്ദ്രൻ, രാഹുൽ പി, വി രമേഷ് ബാബു, തുടങ്ങിയവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

