കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം തിയ്യതി മാറ്റി. 31, 1 തിയ്യതികളിൽ നടക്കും
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ തിയ്യതികൾ മാറ്റി. പുതിയ തിയ്യതി ഒക്ടോബർ 31 (ചൊവ്വ), നവംബർ 1 (ബുധൻ) തിയ്യതികളിലായി നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. നേരത്തെ ഒക്ടോബർ 30, 31 തിയ്യതികളിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

കോഴിക്കോട് ജില്ലയിലെ ചില സബ് ജില്ലകളിലെ ശാസ്ത്രമേളകൾ ഇനിയും പൂർത്തിയാവാത്ത സാഹചര്യത്തിലാണ് മേളയുടെ തിയ്യതി മാറ്റേണ്ടി വന്നത്. അതോടൊപ്പംതന്നെ നടത്തേണ്ടിയിരുന്ന വൊക്കേഷണൽ എക്സ്പോയും ഒക്ടോബർ 31 (ചൊവ്വ), നവംബർ 1 (ബുധൻ) തീയതികളിലേക്കായി മാറ്റിവച്ച വിവരം അറിയിക്കുന്നു.
