മുചുകുന്ന് ശ്രീ കോട്ട – കോവിലകം ക്ഷേത്രം നടപ്പന്തലിന് കല്ലിട്ടു
കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട – കോവിലകം ക്ഷേത്രത്തിൽ നടപ്പന്തലിന് കല്ലിട്ടു. ഇരു ക്ഷേത്രത്തിലെയും തന്ത്രിമാരായ ബ്രഹ്മശ്രീ മേപ്പള്ളി ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെയും, ബ്രഹ്മശ്രീ ച്യവനപ്പുഴമുണ്ടോട്ട് പുളിയപ്പടമ്പ് കുബേരൻ സോമയാജിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിൽ കല്ലിടൽ കർമ്മം നടന്നു.

ചടങ്ങിൽ പ്രഗത്ഭ തച്ചു ശാസ്ത്ര വിദഗ്ദൻ വേഴപ്പറമ്പിൽ തിരുമേനി, കോവിലകം മേൽശാന്തി എടമന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റി ബോർഡ് ചെയർമാൻ മങ്കൂട്ടിൽ ഉണ്ണി നായർ, ദേവസ്വം മാനേജർ വായങ്ങോട്ട് സോമശേഖരൻ, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് പുഷ്പാലയം അശോകൻ, സെക്രട്ടറി എടവലത്ത് രജീഷ്, വൈസ് ചെയർമാൻ കിഴക്കേടത്ത് ശ്രീനിവാസൻ, പന്തൽ കമ്മിറ്റി ചെയർമാൻ ചേനോത്ത് രാജൻ, ട്രസ്റ്റി ബോർഡ് മെമ്പർമാർ ക്ഷേത്ര ക്ഷേമ സമിതി എകസിക്യൂട്ടീവ് അംഗങ്ങൾ ഭക്തജനങ്ങൾ മാതൃസമിതി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
