KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര ശ്രീ എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോർഡ് മെമ്പർ കെ. ലോഹ്യയെ ആദരിച്ചു

കോഴിക്കോട്: പേരാമ്പ്ര ശ്രീ എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോർഡ് മെമ്പർ കെ. ലോഹ്യയെ നവമി ദിനത്തിൽ ക്ഷേത്രസന്നിദ്ധിയിൽ വെച്ച് ആദരിച്ചു. ആറ് ലക്ഷം രൂപ ക്ഷേത്രത്തിനനുവദിച്ച മലബാർ ദേവസ്വം ബോർഡിനെയും കേരള സർക്കാറിനേയും അഭിനന്ദിച്ചു. ട്രസ്റ്റി ബോർഡിൻറെ ഉപഹാരം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് ലോഹ്യക്ക് നൽകി.

പിഷാരികാവ്, തച്ചറത്ത് കണ്ടി, കയ്യൂർക്കാവ് കോമരക്കാരനും എളമാരൻ കുളങ്ങര ക്ഷേത്ര ഭക്തനുമായ ആയത്തിൽ മീത്തൽ നാരായണനെയുംആദരിച്ചു. നീറ്റ് പരീക്ഷയിൽ എംബിബിഎസ് റാങ്ക് നേടിയ അരുൺ പ്രകാശിനേയും ക്ഷേത്രം ട്രസ്റ്റി ബോർഡ് ആദരിച്ചു. ട്രസ്റ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

മലബാർ ദേവസ്വം അസി. കമ്മീഷണർ കെ കെ പ്രമോദ് കുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ കെ  ലാൽ, നാഗത്ത് ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. നവരാത്രി ആഘോഷ കമ്മറ്റി കൺവീനർ പി സി സുരേന്ദ്രനാഥ് സ്വാഗതവും എക്സിക്യൂട്ടിവ് ഓഫീസർ വി കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisements
Share news