KOYILANDY DIARY.COM

The Perfect News Portal

സോളാർ പീഡനക്കേസ്; കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സോളാർ പീഡനക്കേസില്‍ കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാലിന് ഹൈക്കോടതി നോട്ടീസ്. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കീഴ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരാതിക്കാരി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.

കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ സംസ്ഥാന മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്‍റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇവ രണ്ടും വ്യാജമാണെന്ന് കാണിച്ചാണ് പരാതി സിബിഐ തള്ളിയത്.

Share news