മാലിന്യ കുഴിയിൽ വീണ് 9 വയസ്സുകാരന് ദാരുണാന്ത്യം
തൃശൂര്‍: മാലിന്യ കുഴിയിൽ വീണ് 9 വയസ്സുകാരന് ദാരുണാന്ത്യം. തൃശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കളിക്കുന്നതിനിടെ സൈക്കിള്‍ നിയന്ത്രണംവിട്ട് മാലിന്യക്കുഴിയില്‍ വീണാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു.
വീടിന് സമീപത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് സൈക്കിളുമായി പുറത്തേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചലിലാണ് കുട്ടിയെ മാലിന്യ കുഴിയിൽ കണ്ടെത്തിയത്.

