KOYILANDY DIARY.COM

The Perfect News Portal

നോട്ടുനിരോധനം പൂർണ്ണ പരാജയം ആയിരുന്നുവെന്നാണ്‌ തുടർനടപടികൾ തെളിയിക്കുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: നോട്ടുനിരോധനം പൂർണ്ണ പരാജയം ആയിരുന്നുവെന്നാണ്‌ തുടർനടപടികൾ തെളിയിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച ‘കേരള റീട്ടെയിൽ കോൺക്ലേവ്‌’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാനാണ് നോട്ടുനിരോധനം നടപ്പാക്കുന്നത്‌ എന്നായിരുന്നു അവകാശവാദം. എന്നാൽ, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന്‌ പിന്നീടുവന്ന കണക്കുകൾ തെളിയിക്കുന്നു.

നിരോധിച്ച നോട്ടുകൾ ഏതാണ്ട്‌ പൂർണമായി തിരിച്ചെത്തിയെന്ന്‌ റിസർവ്‌ ബാങ്കുതന്നെ വ്യക്തമാക്കി. രണ്ടായിരത്തിൻറെ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഇപ്പോൾ പിൻവലിച്ചു. ഇറക്കുന്ന നോട്ടുകൾക്ക്‌ വിശ്വാസ്യതയില്ലാത്ത അവസ്ഥ വന്നു. ചെറുകിട വ്യാപാരമേഖലയിലുൾപ്പെടെ നോട്ടുനിരോധനം ഒരു ദുഃസ്വപ്‌നമായി അവശേഷിക്കുന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അശാസ്‌ത്രീയ നികുതിഘടന അടിച്ചേൽപ്പിച്ചതും വ്യവസായികൾക്ക്‌ ആഘാതമായി. നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം കവർന്നു. അവശ്യവസ്‌തുക്കൾക്കുപോലും നികുതി ഏർപ്പെടുത്തുന്നു. മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. സംസ്ഥാനത്തിന്‌ അർഹമായ ആനുകൂല്യങ്ങൾപോലും നിഷേധിച്ചിട്ടും വികസനപദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്‌. ഏഴുവർഷത്തിനിടെ മികച്ച സാമ്പത്തിക വളർച്ചനേടാൻ കേരളത്തിന്‌ കഴിഞ്ഞു.

Advertisements

 

കേരളത്തിൻറെ സമ്പദ്‌ഘടനയിൽ വലിയ സംഭാവനയാണ്‌ ചെറുകിട വ്യാപാരമേഖല നൽകുന്നത്‌. കോവിഡ്‌ ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ വ്യാപാരികൾക്ക്‌ ആശ്വാസമേകുന്ന നടപടികൾ സർക്കാർ കൈക്കൊണ്ടു. ചെറുകിട വ്യാപാരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സംസ്ഥാനത്തിൻറെ വികസനത്തിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര അധ്യക്ഷത വഹിച്ചു. പ്രൊഫ. അബ്രഹാം കോശി, പ്രൊഫ. ജസ്റ്റിൻ പോൾ, ബാബു കോട്ടായിൽ, ഡോ. ബിന്ദു കെ നമ്പ്യാർ, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ്‌ ദേവരാജൻ, വർക്കിങ്‌ പ്രസിഡണ്ട് പി കുഞ്ഞാവുഹാജി തുടങ്ങിയവർ സംസാരിച്ചു. ‘ചെറുകിട വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും’ എന്ന വിഷയമാണ്‌ ദ്വിദിന കോൺക്ലേവ്‌ ചർച്ച ചെയ്യുന്നത്‌.

അശാസ്‌ത്രീയ നികുതിഘടന അടിച്ചേൽപ്പിച്ചതും വ്യവസായികൾക്ക്‌ ആഘാതമായി. നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം കവർന്നു. അവശ്യവസ്‌തുക്കൾക്കുപോലും നികുതി ഏർപ്പെടുത്തുന്നു. മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. സംസ്ഥാനത്തിന്‌ അർഹമായ ആനുകൂല്യങ്ങൾപോലും നിഷേധിച്ചിട്ടും വികസനപദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്‌. ഏഴുവർഷത്തിനിടെ മികച്ച സാമ്പത്തിക വളർച്ചനേടാൻ കേരളത്തിന്‌ കഴിഞ്ഞു.

കേരളത്തിൻറെ സമ്പദ്‌ഘടനയിൽ വലിയ സംഭാവനയാണ്‌ ചെറുകിട വ്യാപാരമേഖല നൽകുന്നത്‌. കോവിഡ്‌ ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ വ്യാപാരികൾക്ക്‌ ആശ്വാസമേകുന്ന നടപടികൾ  സർക്കാർ കൈക്കൊണ്ടു. ചെറുകിട വ്യാപാരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സംസ്ഥാനത്തിന്റെ വികസനത്തിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര അധ്യക്ഷനായി. പ്രൊഫ.അബ്രഹാം കോശി, പ്രൊഫ. ജസ്റ്റിൻ പോൾ, ബാബു കോട്ടായിൽ, ഡോ.ബിന്ദു കെ നമ്പ്യാർ, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ്‌ ദേവരാജൻ, വർക്കിങ്‌ പ്രസിഡണ്ട് പി കുഞ്ഞാവുഹാജി തുടങ്ങിയവർ സംസാരിച്ചു. ‘ചെറുകിട വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും’ എന്ന വിഷയമാണ്‌ ദ്വിദിന കോൺക്ലേവ്‌ ചർച്ച ചെയ്യുന്നത്‌.

Share news