വിജയദശമി ആഘോഷവും പഥ സഞ്ചലനവും നടത്തി
കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും പഥ സഞ്ചലനവും നടത്തി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും ആരംഭിച്ച് കുറുവങ്ങാട് മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ സമാപിച്ചു. പൊതു പരിപാടിയിൽ റിട്ട. ക്യാപ്റ്റൻ. കെ. കെ. സുമന്ത് കുമാർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കുടുംബ പ്രബോധൻ സംയോജക് വി. അനിൽകുമാർ മുഖ്യ ഭാഷണം നടത്തി.
