മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സമാപിച്ചു
ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സമാപിച്ചു. ഒക്ടോബർ 15 മുതൽ 24 വരെ വിവിധ പരിപാടികളോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് ഉണ്ടായിരുന്നു. ക്ഷേത്രം മേൽശാന്തി മായൻഞ്ചേരി ഇല്ലം നാരായണൻ നമ്പുതിരി മുഖ്യ കാർമികത്യം വഹിച്ചു.

ഗ്രന്ഥം വെപ്പ്, ദീപാരാധന. സരസ്വതി പുജ, വാഹന പുജ, തക്കോൽ പുജ, ഗ്രന്ഥം എടുക്കൽ, എഴുത്തിന് ഇരുത്തൽ. വിശേഷാൽ പൂജകൾ, സരസ്വതി പൂജ, സരസ്വതി പുഷ്പാഞലി, വാഹന പുജ, എഴുത്തിനിരുത്തൽ, പ്രസാദ വിതരണം എന്നിവ നടത്തി.
