മുചുകുന്ന് കോട്ടയിൽ ക്ഷേത്രത്തിന് സമീപം ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു.
ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. മുചുകുന്ന് കോട്ടയിൽ ക്ഷേത്രത്തിന് മുമ്പിലായി ഭക്തജനങ്ങൾക്കും യാത്രക്കാർക്കും ഉപയോഗപ്രദമായ രീതിയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. നിലവിലുണ്ടായിരുന്ന ബസ്സ് സ്റ്റോപ്പ് കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ചിരുന്നു. കൂടുതൽ പേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിൽ പുതുക്കി നിർമ്മിച്ച ബസ്സ് സ്റ്റോപ്പ് പൂമഠത്തിൽ ഗോവിന്ദൻ നമ്പീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ജനകീയ കൂട്ടായ്മയിലൂടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.



