യുവധാര യുവസാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു
തിരുവനന്തപുരം: യുവധാര യുവസാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. കഥ, കവിത (മലയാളം) വിഭാഗങ്ങളിലാണ് അവാർഡ് നൽകുക. 50000 രൂപയും പ്രശ്സതിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 40 വയസ് കവിയാത്ത യുവതി യുവാക്കൾക്ക് രചനകൾ അയക്കാം.

മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകൾ ഡിറ്റിപി ചെയ്ത് 2023 നവംബർ എട്ടിനകം വയസ്സ് തെളിയിക്കുന്ന സ്വന്തം സാക്ഷ്യപത്രം സഹിതം തപാലിൽ ലഭിക്കണം. രചനകൾ അയക്കാനുള്ള വിലാസം: യുവധാര മാസിക, തമ്പുരാൻ മുക്ക് വഞ്ചിയൂർ പി ഒ, തിരുവനന്തപുരം– 35.

