അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവിനെ വെട്ടി കൊലപ്പെടുത്തി
ചെന്നൈ: അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവും പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ യുവാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ചെങ്കല്‍പ്പെട്ട് ജില്ലയിലെ കീരപ്പാക്കത്താണ് സംഭവം. ചെങ്കല്‍പ്പെട്ടിലെ വെങ്കടമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് മെമ്പര്‍ അന്‍പരശാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സമീപ പഞ്ചായത്തായ കീരപ്പാക്കത്ത് ഒരു ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം കാറില്‍ വരുമ്പോഴായിരുന്നു അക്രമം.
പൊതുശ്മശാനത്തിനടുത്ത് കാര്‍ നിര്‍ത്തിയിട്ട് അന്‍പരശും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെ ഒരുസംഘമാളുകള്‍ വന്ന് നാടന്‍ ബോംബ് എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്ഫോടനം നടന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. അന്‍പരശിനെ വെട്ടിക്കൊന്നശേഷം അക്രമികള്‍ സ്ഥലംവിട്ടു. പോലീസെത്തിയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചത്.

കൊലപാതകികളെ കണ്ടെത്താനായി പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും അന്‍പരശിന്റെ ബന്ധുക്കളും പ്രതിഷേധ പ്രകടനം നടത്തി.

