അഡ്വ. കെ.പി നിഷാദിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
കൊയിലാണ്ടി: അഡ്വ. കെ.പി നിഷാദിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ടും കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ. കെ.പി നിഷാദിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വീട്ടുവളപ്പിലെ ശവകൂടീരത്തിൽ പുഷ്പാർച്ചന നടത്തി. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു.

കെ.പി സി.സി മെമ്പർമാരായ പി. രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, കെ.പി വിനോദ് കുമാർ, പറമ്പത്ത് ദാസൻ , നടേരി ഭാസ്കരൻ അഡ്വ. പി.ടി ഉമേന്ദ്രൻ, തൻ ഹീർ കൊല്ലം, തങ്കമണി ചൈത്രം, കെ.എം സുമതി, ജിഷ പുതിയേടുത്ത്, റസിയ ഉസ്മാൻ, എന്നിവർ സംസാരിച്ചു.
