സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻറെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻറെ ഇളയ മകന്‍ യദു പരമേശ്വര (19)നെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ് യദു. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛൻറെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. ഹരി പരമേശ്വരൻ ആണ് സഹോദരൻ.

ചൊവ്വാഴ്ചയാണ് സംഭവം. യദുവിൻറെ അസ്വഭാവിക മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 2006ല്‍ യദുവിൻറെ അമ്മ രശ്മിയെയും വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രശ്മിയുടെ അസ്വഭാവിക മരണത്തിൽ ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഹെെക്കോടതിയും സുപ്രീംകോടതിയും വെറുതെ വിടുകയായിരുന്നു.

