KOYILANDY DIARY.COM

The Perfect News Portal

മേലടി ഉപജില്ലാ ശാസ്ത്രമേള  20ന് കൊടിയേറും

പയ്യോളി: മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗണിത ഐടി മേളകൾ ഒൿടോബർ 20, 21 തീയതികളിൽ നടക്കും. മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം വിളിച്ചു ചേർത്തു. ബി ടി എം എച്ച് എസ് എസ് തുറയൂർ, ജി യു പി എസ് തുറയൂർ, ജി വി എച് എസ് എസ് മേപ്പയ്യൂർ  എന്നീ വിദ്യാലയങ്ങളിലായാണ് മേള നടക്കുന്നത്. 2500 ലധികം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുന്നു. മേളയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.
മേളയുടെ വിജയത്തിനായി ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു. മൂന്ന് വിദ്യാലയങ്ങളിലായി നടക്കുന്ന മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. വിപുലമായ ഭക്ഷണശാല, വിശാലമായ പന്തൽ എന്നിവയുടെ ഒരുക്കളങ്ങളും, വിപുലമായ പ്രചാരണ പരിപാടികളും സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.
Share news