ഓട്ടോ തട്ടി റോഡിൽ തെറിച്ചുവീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചു
കൊയിലാണ്ടി: ഓട്ടോ തട്ടി റോഡിൽ തെറിച്ചുവീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ അവരുടെ ബസ്സിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൊയിലാണ്ടി ബീച്ച് റോഡിലെ മാളിയേക്കൽ സെയദ്വ്വാ മുഹമ്മദ് ബാസിത്തിനെ (20) യാണ് ചെങ്ങോട്ടുകാവിൽ വെച്ച് രാത്രി 7 മണിയോടെയാണ് ഒട്ടോ ഇടിച്ചു വീഴ്ത്തിയത്. ഇടിച്ച ഓട്ടോ നിർത്താതെ പോയതായി ബസ്സിലെ യാത്രക്കാർ പറഞ്ഞു.

ഇതിന് പിറകിൽ കോഴിക്കോട് നിന്ന് നിറയെ യാത്രക്കാരുമായി തലശ്ശേരിയിലേക്ക് പോവുകയായിരുന്ന എംമ്പയർ ബസ്സിലെ ജീവനക്കാരാണ് റോഡിൽ കിടക്കുകയായിരുന്ന ബാസിത്തിനെ ബസ്സിൽ കയറ്റി കൊയിലാണ്ടി സ്റ്റാൻ്റിൽ നിർത്താതെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ബാസിത്ത് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു.

