ബാലുശേരിയിൽ 375 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ
നന്മണ്ട: ബാലുശേരിയിൽ 375 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. ഞായറാഴ്ച വൈകുന്നേരം നൻമണ്ടയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. നന്മണ്ട സ്വദേശി കല്ലു കണ്ടി സാരംഗ് (19) നെ ബാലുശ്ശേരി പോലിസ് അറസ്റ്റു ചെയ്തു. പേരാമ്പ്ര ഡി വൈ എസ് പി കുഞ്ഞിമോയീൻ കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി സ്ക്വാഡും ബാലുശേരി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വീട്ടിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് എന്ന് പോലിസ് പറഞ്ഞു. പ്രതിക്ക് മുമ്പും ലഹരിയുമായി ബന്ധപ്പെട്ട കേസുള്ളതായി പോലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

