KOYILANDY DIARY.COM

The Perfect News Portal

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ സ്ഥലത്തെ അപകട ഭീഷണിയായ പനം തെങ്ങ് മുറിച്ചു മാറ്റണം

കൊയിലാണ്ടി – പെരുവട്ടൂർ: ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള കനാൽ റോഡിലെ വീഴാറായ പനം തെങ്ങ് ദുരന്തം കാത്ത് കിടക്കുന്നു. കൊയിലാണ്ടി നഗരസഭ 13-ാം വാർഡിലെ പെരുവട്ടൂർ നെസ്റ്റിന് സമീപം, ഇടവന മീത്തൽ എന്ന സ്ഥലത്തെ തലപോയ ഉണങ്ങിയ പനം തെങ്ങാണ് അപകട ഭീഷണിയായി നിൽക്കുന്നത്. റോഡിലേക്കാണ് തെങ്ങ് ചാഞ്ഞ് നിൽക്കുന്നത്.

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ പോകുന്ന പ്രധാന വഴിയാണിത്. ഇത് വലിയ അപകടം ഉണ്ടാക്കുമെന്ന്തന്നെയാണ് നാട്ടുകാരും പറയുന്നത്. ജീവന് ഭീഷണിയായ പന ഉടൻതന്നെ മുറിച്ച് മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Share news