KOYILANDY DIARY.COM

The Perfect News Portal

വ്യാജനിയമന തട്ടിപ്പ് കേസ്; പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് ഹരിദാസൻറെ മൊഴി

തിരുവനന്തപുരം: വ്യാജനിയമന തട്ടിപ്പ് കേസില്‍ പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. ഒന്നും ഓര്‍മ്മയില്ലെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി. പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ഹരിദാസൻറെ മൊഴി. ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. ബാസിത് ഇതുവരെ ഹാജരായില്ല.

അതേസമയം അഖിൽ സജീവിൻെറ മൊഴി പ്രകാരം കോഴിക്കോട്‌ സംഘത്തിലെ അഞ്ച്‌ പേർക്കെതിരെ കേസെടുത്തു. ലെനിൽ, ബാസിത്‌, റയീസ്‌, ശ്രീരൂപ്‌, സാദിഖ്‌ എന്നിവർക്കെതിരെയാണ്‌ പത്തനംതിട്ട്‌ പൊലീസ്‌ കേസെടുത്തത്‌. രണ്ട്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. തട്ടിക്കൊണ്ടുപോയി മർദിച്ചതിനാണ്‌ കേസ്‌.
 

 

Share news