സ്ത്രീകളെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: ഭർതൃമതികളായ സ്ത്രീകളെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലോഡ്ജുകളിലും ഹോംസ്റ്റേകളിലും പാർപ്പിച്ച് ലൈഗിക പീഡനത്തിന് വിധേയമാക്കുന്ന യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. അത്തോളി ചെറുവലത്ത് സക്കീർ ഹുസൈൻ (24) ആണ് അറസ്റ്റിലായത്. സി. ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഗമാണ് യുവാവിനെ വൈത്തിരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഫോൺ മുഖേന സ്ത്രീകളുമായി പരിചയപ്പെട്ടതിന് ശേഷം സുഹൃത്തുക്കളെ ഉപയോഗിച്ച് ഭാര്യ ഭർത്തൃബന്ധത്തിൽ വിള്ളലുണ്ടാക്കി മുതലെടുക്കകയാണ് ഇയാളുടെ രീതി. രണ്ട് കുട്ടികളുടെ മാതാവ് ഭർത്താവിനൊപ്പം ചെന്നൈയിൽ താമസിക്കുകയും ചെയ്യുന്ന അത്തോളി സ്വദേശിനിയെ പ്രലോഭിപ്പിച്ച്കൊണ്ടുപോയി പീഡിപ്പിച്ചതിന് 2015ൽ അത്തോളി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നു. ഇയാൾക്ക് സഹായിയായി നാട്ടിലും ബംഗ്ലൂരുവിലും സ്ത്രീകൾ ഉൾ്പപെടുന്ന സംഘമുണ്ടെന്ന് സംശയിക്കുന്നു. എസ്. എ. ബാബു, സിവിൽ പോലീസ് ഓഫീസർമാരായ എം. പി. ശ്യാം, പ്രദീപൻ, സുരേഷ്കുമാർ, പ്രേമൻ മുചുകുന്ന്, ഗരീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.
