വൃദ്ധയുടെ കഴുത്തിൽ നിന്നും മോഷ്ടാവ് ഒന്നര പവൻ്റെ സ്വർണ്ണ ചെയിൻ പൊട്ടിച്ചെടുത്തു
കൊയിലാണ്ടി: വൃദ്ധയുടെ കഴുത്തിൽ നിന്നും മോഷ്ടാവ് സ്വർണ്ണ ചെയിൻ പൊട്ടിച്ചെടുത്തു. കൊരയങ്ങാട് തെരു കൊമ്പൻകണ്ടി ചിരുതേയി അമ്മയുടെ സ്വർണ്ണാഭരണമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇന്നു രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത നേരം കിടക്കുകയായിരുന്ന ചിരുതേയി അമ്മയുടെ വായ പൊത്തിപിടിച്ച ശേഷമാണ് മോഷ്ടാവ് സ്വർണ്ണം അപഹരിച്ചത്.

ഏകദേശം ഒന്നര പവനോളം വരുന്ന സ്വർണ്ണ ചെയിനാണ് പൊട്ടിച്ചെടുത്തത്, കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷാടാവിനെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാരും വീട്ടുകാരും.

